27/01/2026

വയര്‍ ചാടുന്നത് ‘സൗന്ദര്യപ്രശ്‌നമല്ല’; ഉള്ളിലിരിക്കുന്നത് ‘സൈലന്റ് കില്ലര്‍’:ജിമ്മില്‍ പോകാതെയും കുടവയര്‍ കുറയ്ക്കാം; ഇതാ 14 എളുപ്പവഴികള്‍

 വയര്‍ ചാടുന്നത് ‘സൗന്ദര്യപ്രശ്‌നമല്ല’; ഉള്ളിലിരിക്കുന്നത് ‘സൈലന്റ് കില്ലര്‍’:ജിമ്മില്‍ പോകാതെയും കുടവയര്‍ കുറയ്ക്കാം; ഇതാ 14 എളുപ്പവഴികള്‍

യറിലെ കൊഴുപ്പ് (Belly Fat), അല്ലെങ്കില്‍ കുടവയര്‍ ഇന്നു പലർക്കും വസ്ത്രധാരണത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നം മാത്രമാണ്. എന്നാൽ വൈദ്യശാസ്ത്രം ഇതിനെ കാണുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ അപായമണിയായാണ്. വയറിലെ അവയവങ്ങളെ പൊതിഞ്ഞ് കിടക്കുന്ന ‘വിസറൽ ഫാറ്റ്’ (Visceral Fat) എന്ന വില്ലൻ, പ്രമേഹം, ഹൃദ്രോഗം, പിസിഒഎസ് (PCOS) തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.

ശരീരഭാരത്തിന്റെ അഞ്ച് ശതമാനം കുറച്ചാൽ പോലും രക്തസമ്മർദവും കൊളസ്‌ട്രോളും നിയന്ത്രണവിധേയമാക്കാൻ സാധിക്കും. അടിവയറ്റിലെ കൊഴുപ്പ് ഉരുക്കിളയാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ശാസ്ത്രീയമായ വഴികൾ നോക്കാം.

പ്രധാനമായും ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ:

വ്യായാമം മുടങ്ങരുത്: നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ (Cardio) കലോറി എരിച്ചുകളയാൻ സഹായിക്കും. അതോടൊപ്പം ഭാരമുപയോഗിച്ചുള്ള വ്യായാമങ്ങൾ (Weight Training) പേശികളെ ബലപ്പെടുത്തുകയും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തിലെ മാറ്റം: മധുരപാനീയങ്ങളും പഞ്ചസാരയും ഒഴിവാക്കുന്നതാണ് ആദ്യത്തെ പടി. ജ്യൂസിനും സോഡയ്ക്കും പകരം വെള്ളം കുടിക്കുക. വിശപ്പ് നിയന്ത്രിക്കാൻ നാരുകൾ അടങ്ങിയ പച്ചക്കറികളും പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ജീവിതശൈലി: മാനസിക സമ്മർദവും ഉറക്കക്കുറവും ശരീരത്തിൽ ‘കോർട്ടിസോൾ’ എന്ന ഹോർമോൺ കൂടാൻ കാരണമാകും. ഇത് വയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ ദിവസവും ഏഴു മണിക്കൂർ ഉറക്കവും സ്ട്രെസ് കുറയ്ക്കാനുള്ള വഴികളും ശീലമാക്കുക.

വയർ കുറയ്ക്കാൻ 14 വഴികൾ:

ഹൃദയമിടിപ്പ് കൂട്ടാം: ദിവസവും 30 മിനിറ്റെങ്കിലും വേഗത്തിൽ നടക്കുകയോ ഓടുകയോ നീന്തുകയോ ചെയ്യുക.

മസിൽ പെരുപ്പിക്കാം: ആഴ്ചയിൽ രണ്ടുതവണയെങ്കിലും വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നത് വിശ്രമവേളയിൽ പോലും കലോറി കത്തിക്കാൻ സഹായിക്കും.

മധുരം വേണ്ട: കേക്ക്, മിഠായി, പ്രോസസ്ഡ് ഫുഡ് എന്നിവയിലെ പഞ്ചസാര വയർ ചാടിക്കും; ഇവ ഒഴിവാക്കുക.

പാനീയങ്ങൾ ശ്രദ്ധിക്കുക: സോഡ, പാക്കറ്റ് ജ്യൂസ് എന്നിവയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.

മദ്യം കുറയ്ക്കുക: ‘ബിയർ ബെല്ലി’ വെറുതെ പറയുന്നതല്ല; മദ്യപാനം അടിവയറ്റിൽ കൊഴുപ്പ് കൂട്ടും.

ഫൈബർ കഴിക്കാം: പയർവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും അമിത ഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

പ്രോട്ടീൻ കൂട്ടു: മുട്ട, മീൻ, പയർ എന്നിവയിലെ പ്രോട്ടീൻ വിശപ്പ് കുറയ്ക്കാനും പേശികളെ സംരക്ഷിക്കാനും ഉത്തമമാണ്.

നല്ല കാർബോഹൈഡ്രേറ്റ്: മൈദയും വെളുത്ത അരിയും ഒഴിവാക്കി തവിടുള്ള അരിയും മുഴുധാന്യങ്ങളും (Whole Grains) ശീലമാക്കുക.

അത്താഴം നേരത്തെ: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് അടിയാൻ കാരണമാകും.

പ്ലാനിങ് പ്രധാനം: ആരോഗ്യകരമായ ഭക്ഷണം മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് ജങ്ക് ഫുഡ് കഴിക്കാനുള്ള പ്രവണത കുറയ്ക്കും.

നന്നായി ഉറങ്ങുക: ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങുന്നത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ക്രമീകരിക്കും.

ടെൻഷൻ കുറയ്ക്കാം: യോഗയോ ധ്യാനമോ വഴി മാനസിക സമ്മർദം കുറയ്ക്കുന്നത് കോർട്ടിസോൾ ഹോർമോണിനെ വരുതിയിലാക്കും.

സ്വയം നിരീക്ഷിക്കുക: കഴിക്കുന്ന ഭക്ഷണവും വ്യായാമവും ഒരു ഡയറിയിൽ കുറിച്ചിടുന്നത് തെറ്റുകൾ തിരുത്താൻ സഹായിക്കും.

ശ്രദ്ധിക്കുക:
ഒറ്റയ്ക്ക് ശ്രമിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ സഹായം തേടാൻ മടിക്കരുത്.

Also read: