02/06/2026
[fontresizer_tawhidurrahmandear_widget]

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്‌ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

 യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്‌ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

ദുബൈ: ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്‌ലെയുടെ (Nestle) ചില ശിശു പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ യുഎഇ വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു. എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് (EDE) ഇക്കാര്യം അറിയിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കമ്പനി സ്വമേധയാ ആണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നത്.

ഉല്‍പ്പാദനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളില്‍ ‘ബാസിലസ് സെറിയസ്’ (Bacillus cereus) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് നടപടിക്ക് കാരണം. ഈ ബാക്ടീരിയ പുറത്തുവിടുന്ന വിഷാംശം കുട്ടികളില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം എന്നതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് തുടങ്ങി മുപ്പതോളം രാജ്യങ്ങളിലും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

പിന്‍വലിച്ച ഉല്‍പ്പന്നങ്ങള്‍ ഇവയാണ്: താഴെ പറയുന്ന ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ നിന്ന് നീക്കം ചെയ്യുന്നത്. കൈവശമുള്ളവര്‍ ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
NAN Comfort 1
NAN Optipro 1,
NAN Supreme Pro 1, 2, 3
Isomil Ultima 1, 2, 3
Alfamino

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക

ഈ ഉല്‍പ്പന്നങ്ങള്‍ ഇതിനകം കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം:
കഠിനമായ ഛര്‍ദ്ദി
വയറിളക്കം
അമിതമായ ക്ഷീണം/തളര്‍ച്ച

ഭക്ഷണം കഴിച്ച് 30 മിനിറ്റ് മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകാം. ഇത്തരം അസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. എന്നാല്‍, യുഎഇയില്‍ ഇതുവരെ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, സുരക്ഷ ഉറപ്പാക്കാനാണ് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ബാധിക്കപ്പെട്ട ബാച്ചുകള്‍ ഒഴികെയുള്ള മറ്റ് നെസ്‌ലെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും അറിയിപ്പിലുണ്ട്.

Also read: