27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Food safety

Health

പഴകിയ ഭക്ഷണം പുതിയ ലേബലിൽ വിപണിയിലേക്ക്; ആമസോണിലും ഇൻസ്റ്റാമാർട്ടിലും റെയ്ഡ്, 3 കോടിയുടെ

ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളിൽ പുതിയ ലേബൽ പതിപ്പിച്ച് വിപണിയിലെത്തിച്ച വൻ തട്ടിപ്പിൽ ബെംഗളൂരുവിൽ കർണാടക ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (കെ.എസ്.എഫ്.ഡി.എ) വ്യാപക പരിശോധന. ആമസോൺ, ഇൻസ്റ്റാമാർട്ട് കേന്ദ്രങ്ങളിലടക്കം കഴിഞ്ഞ ഒരാഴ്‌ചയായി നടത്തിയ തിരച്ചിലിൽ ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും വ്യാജ ലേബലൊട്ടിച്ചതുമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ കെ.എസ്.എഫ്.ഡി.എ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വീണ്ടും ലേബൽ ചെയ്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നതായി ആദ്യം കണ്ടെത്തിയത്. പാർട്ടിക്ക് [&Read More

India

കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങി; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ്

മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും [&Read More

India

‘ഉപഭോക്താക്കളെ പറ്റിക്കരുത്!’ പെപ്‌സിക്കും റെഡ് ബുളിനും മുന്നറിയിപ്പുമായി കേന്ദ്രം | Red Bull-Pepsi

ന്യൂഡൽഹി: ഊർജപാനീയങ്ങളുടെ(എനർജി ഡ്രിങ്ക്‌സ്) പരസ്യങ്ങളിലും കാൻ കവറുകളിലും കടുത്ത നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി(എഫ്.എസ്.എസ്.എ.ഐ)| Read More

India

യു.പിയിൽ സോപ്പുപൊടിയും സോയ ഓയിലും ചേർത്ത് വ്യാപകമായി വ്യാജ പാൽ നിർമാണം; മിനിറ്റുകൾക്കുള്ളിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More

India

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് [&Read More

Lifestyle

ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിക്കണം

തിരക്കുപിടിച്ച ഇന്നത്തെ ജീവിതശൈലിയിൽ ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു പിന്നീട് ഉപയോഗിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാൽ, ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം എത്ര ദിവസം വരെ ഉപയോഗിക്കാം, എങ്ങനെ സുരക്ഷിതമായി വീണ്ടും ചൂടാക്കാം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് റമദാൻ കാലമായതിനാൽ ഇഫ്താർ വിരുന്നുകളിൽ ബാക്കിവരുന്ന വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ഭക്ഷ്യസുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടമേഖല തിരിച്ചറിയുക പാകം [&Read More

Health

മുന്തിരിയിലെ ‘വിഷാംശം’ പേടിക്കണ്ട; കീടനാശിനികൾ നീക്കം ചെയ്യാൻ ഇതാ ചില ശാസ്ത്രീയ വഴികൾ

കണ്ട് മോഹിച്ച് വിപണിയിൽ നിന്നും വാങ്ങുന്ന തിളക്കമുള്ള മുന്തിരിക്കുലകൾ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നതാണ് വാസ്തവം. മുന്തിരിയുടെ നേർത്ത തൊലിപ്പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനി അവശിഷ്ടങ്ങളും രാസവസ്തുക്കളും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണ വെള്ളത്തിൽ ഒന്ന് കഴുകിയെടുത്താൽ മാത്രം ഇവ നീക്കം ചെയ്യാൻ കഴിയില്ല. മുന്തിരിയിലെ വിഷാംശം പൂർണ്ണമായും മാറ്റാൻ ലളിതവും ശാസ്ത്രീയവുമായ ചില മാർഗ്ഗങ്ങൾ ഇതാ എന്തുകൊണ്ട് മുന്തിരിക്ക് പ്രത്യേക ശ്രദ്ധ വേണം? മറ്റ് പഴങ്ങളെ അപേക്ഷിച്ച് മുന്തിരിയിലാണ് ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കുന്നത്. ഇവയുടെ ചെറിയ [&Read More

India

പാൽ നിർമിക്കുന്നത് സോപ്പുപൊടിയും മൂത്രലവണവും ചേർത്ത്; ഗുജറാത്തിൽ വമ്പൻ വ്യാജ പാൽ നിർമാണ

അഹമ്മദാബാദ്: ഗുജറാത്തിൽ വൻതോതിൽ മായം കലർത്തി പാൽ നിർമിക്കുന്ന ഫാക്ടറി പോലീസ് പിടികൂടി. സബർകാന്ത ജില്ലയിലെ പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിന് സമീപമാണ് സംഭവം. സോപ്പുപൊടിയും രാസവളമായ യൂറിയയും (മൂത്രലവണം) മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ പാൽ നിർമിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ തട്ടിപ്പ് നിർബാധം തുടരുകയായിരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് പുറത്തുവരുന്നത്. സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ‘ശ്രീ സത്യ ഡയറി പ്രൊഡക്ട്സ്’ എന്ന പേരിലുള്ള വ്യാജ പാൽ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. [&Read More

Kerala

മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല; പൊടി ചേർക്കുന്നത് ചെറിയ അളവിൽ മാത്രം-മിൽമ ചെയർമാൻ

തിരുവനന്തപുരം: പാലിൽ മുഴുവൻ പാൽപ്പൊടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ മിൽമയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. നിയമപ്രകാരം ആവശ്യമായ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് ചെറിയ തോതിൽ പൊടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് കെ.എസ് മണിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ നിയമപ്രകാരം 8.5 എസ്.എൻ.എഫും മൂന്ന് ശതമാനം കൊഴുപ്പും ഉണ്ടായിരിക്കണം. എന്നാൽ, സംസ്ഥാനത്ത് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 മാത്രമാണ്. നിയമപ്രകാരമുള്ള ഈ [&Read More