28/03/2026
[fontresizer_tawhidurrahmandear_widget]

ദഹനക്കേടും വായ്‌നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം

 ദഹനക്കേടും വായ്‌നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം

രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക പതിവാക്കുന്ന ശീലമുണ്ടെങ്കിൽ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരില്ല. അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്നതുമായ ഏലയ്ക്കയാണ് വിഷയത്തിലെ താരം. കേവലം മൗത്ത് ഫ്രഷ്‌നർ മാത്രമായമല്ല ഏലയ്ക്ക പ്രവർത്തിക്കുന്നത്, കൂടാതെ ഈ സുഗന്ധവ്യഞ്ജനം അത്ഭുതകരമായ ഗുണങ്ങളും അടങ്ങിയതാണെന്ന് ആയുർവേദം അടിവരയിടുന്നു.

അത്താഴത്തിന് ശേഷം പതിവായി ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പ്രധാന 10 ഗുണങ്ങൾ താഴെ പറയുന്നവയാണ്.

  1. മെച്ചപ്പെട്ട ദഹനം

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, അസിഡിറ്റി എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

  1. വായനാറ്റത്തിന് പരിഹാരം

പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്‌നറാണ് ഏലയ്ക്ക. ഇതിലെ ആന്റിബാക്ടീരിയൽ ഘടകങ്ങൾ വായയിലെ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും വായക്ക് പുതുമ നൽകുകയും ചെയ്യുന്നു.

  1. വിഷാംശങ്ങളെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഏലയ്ക്ക സഹായിക്കുന്നു. ഇത് കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങളെ ശുദ്ധീകരിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. മികച്ച ഉറക്കം

ഏലയ്ക്കയുടെ സുഗന്ധം നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കും. രാത്രിയിൽ ഇത് കഴിക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

  1. അമിതഭാരം കുറയ്ക്കാം

ശരീരത്തിലെ അമിത കൊഴുപ്പ് കളയാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

  1. മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നു

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാനുള്ള ആഗ്രഹം (Sugar cravings) നിയന്ത്രിക്കാൻ ഏലയ്ക്കയുടെ തനതായ രുചി സഹായിക്കും. ഇത് അമിതമായി കാലറി ശരീരത്തിലെത്തുന്നത് തടയുന്നു.

  1. ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഏലയ്ക്ക രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.

  1. ശ്വസന പ്രശ്‌നങ്ങൾക്കും പരിഹാരം

ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയുള്ളവർക്ക് ഏലയ്ക്ക ഒരു നല്ല ഔഷധമാണ്. ഇത് കഫം നീക്കം ചെയ്യാനും തൊണ്ടയ്ക്ക് ആശ്വാസം നൽകാനും സഹായിക്കുന്നു.

  1. അസിഡിറ്റിയും നെഞ്ചെരിച്ചിലും

ഏലയ്ക്കയുടെ ക്ഷാര സ്വഭാവം വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഇതുവഴി ഭക്ഷണത്തിന് ശേഷമുള്ള നെഞ്ചെരിച്ചിൽ ഒഴിവാക്കാം.

  1. പല്ലുകളുടെ ആരോഗ്യം

ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുള്ളതിനാൽ പല്ലിലെ പഴുപ്പും മോണരോഗങ്ങളും തടയാൻ ഏലയ്ക്ക ചവയ്ക്കുന്നത് ഗുണകരമാണ്.

Also read: