31/03/2026
[fontresizer_tawhidurrahmandear_widget]

‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ പ്രതിരോധ മന്ത്രിയുടെ മറുപടി

 ‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ പ്രതിരോധ മന്ത്രിയുടെ മറുപടി

തെഹ്‌റാന്‍: തങ്ങളെ ആക്രമിക്കാൻ മുതിരുന്ന ശത്രുക്കൾക്കായി പല അപ്രതീക്ഷിത നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ബ്രിഗേഡിയർ ജനറൽ നസീർസാദെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്.

​”ഭീഷണികൾ പ്രവൃത്തിയിലേക്ക് കടന്നാൽ, അവസാന തുള്ളി രക്തം വരെയും രാജ്യം പൊരുതും. ഞങ്ങളുടെ പ്രതിരോധം ശത്രുക്കൾക്ക് ഏറെ വേദനാജനകമായിരിക്കും,” നസീർസാദെ പറഞ്ഞു.

​ഇറാനെ ആക്രമിക്കാൻ ഏതെങ്കിലും രാജ്യം സഹായം നൽകിയാൽ അവരും തങ്ങളുടെ ’നിയമപരമായ ഉന്നം’(Legitimate Targets) ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളെല്ലാം പരിഹരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല, രാജ്യത്തെ സൈനിക ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ് വരുന്നത്.

Also read: