29/03/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്‍

 ‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്‍

എം.കെ സ്റ്റാലിനും ഖാദര്‍ മൊയ്തീനും

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള്‍ തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ സ്റ്റാലിന്‍ പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു’-എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും സന്ദേശത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ പതിറ്റാണ്ടുകളായി ഡി.എം.കെയുടെ വിശ്വസ്ത സഖ്യകക്ഷിയാണ് മുസ്‌ലിം ലീഗ്. ഡി.എം.കെ ആചാര്യനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ കാലം തൊട്ടുതന്നെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തമാണ്. പിതാവുമായുള്ള ഖാദര്‍ മൊയ്തീന്റെ ആത്മബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് സ്റ്റാലിന്‍ ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. ദീര്‍ഘകാലമായുള്ള ആ രാഷ്ട്രീയ സൗഹൃദം അടിവരയിടുന്നതു കൂടിയാണ് സ്റ്റാലിന്റെ കുറിപ്പ്.

Also read: