02/03/2026
[fontresizer_tawhidurrahmandear_widget]

2027 നിയമസഭാ തെരഞ്ഞെടുപ്പ്: യുപിയിയിൽ അങ്കം മുറുക്കാൻ ഐ-പാക്കുമായി കൈകോർത്ത് അഖിലേഷ് യാദവ്

 2027 നിയമസഭാ തെരഞ്ഞെടുപ്പ്: യുപിയിയിൽ അങ്കം മുറുക്കാൻ ഐ-പാക്കുമായി കൈകോർത്ത് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന 2027 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി സമാജ്‌വാദി പാർട്ടി. പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കുമായി (I-PAC) സഖ്യം ചേരാൻ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തീരുമാനിച്ചു. ഇതുസംബന്ധിച്ച കരാർ ഡൽഹിയിൽ വെച്ച് അന്തിമമാക്കിയതായും പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ ഐ-പാക് സംഘം ഉത്തർപ്രദേശിൽ സജീവമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്തിടെ നടന്ന ബജറ്റ് സമ്മേളനത്തിനിടെ, സമാജ്‌വാദി പാർട്ടി എംഎൽഎമാരും ഐ-പാക് പ്രതിനിധികളും തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്ച അഖിലേഷ് യാദവ് സംഘടിപ്പിച്ചിരുന്നു. പാർട്ടിയുടെ സോഷ്യൽ മീഡിയ കാമ്പയിനുകൾ ശക്തമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും ഐ-പാക് സഹായം നൽകും.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, പിഡിഎ (പിന്നാക്ക-ദളിത്-ന്യൂനപക്ഷ) സമവാക്യം കൂടുതൽ കരുത്തുറ്റതാക്കാനാണ് അഖിലേഷ് യാദവിന്റെ ശ്രമം. നേരത്തെ മമത ബാനർജി, എം.കെ. സ്റ്റാലിൻ തുടങ്ങിയവർക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ ഐ-പാക്, ഇത്തവണ ബിജെപിയെ താഴെയിറക്കാൻ എസ്പിക്കൊപ്പം ചേരുന്നത് യുപി രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. മണ്ഡലം തലത്തിൽ ഡാറ്റാ വിശകലനവും ബൂത്ത് തലത്തിലുള്ള സർവേകളും നടത്തിക്കൊണ്ട് ഐ-പാക് ഇതിനകം തന്നെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Also read: