04/03/2026
[fontresizer_tawhidurrahmandear_widget]

അയ്യപ്പസംഗമം: പ്രസാദ വിതരണത്തിലും വൻ ക്രമക്കേട്, 4100 ടിൻ അരവണയും അപ്പവും ഉദ്യോഗസ്ഥരും തൊഴിലാളികളും വീതിച്ചെടുത്തു

 അയ്യപ്പസംഗമം: പ്രസാദ വിതരണത്തിലും വൻ ക്രമക്കേട്, 4100 ടിൻ അരവണയും അപ്പവും ഉദ്യോഗസ്ഥരും തൊഴിലാളികളും വീതിച്ചെടുത്തു

പമ്പ: ആഗോള അയ്യപ്പസംഗമത്തിൽ വിതരണത്തിനെത്തിച്ച പ്രസാദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഭക്തർക്കായി എത്തിച്ച 4100 ടിൻ അരവണയും അപ്പവും ഭൂരിഭാഗവും വിതരണം ചെയ്യാതെ ദേവസ്വം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വീതിച്ചെടുത്തതായാണ് റിപ്പോർട്ട്.

സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി പമ്പയിൽ നിന്ന് 4100 ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം, നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ എത്തിച്ചിരുന്നു എന്നാൽ ഇതിൽ വെറും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചത്. ബാക്കി വന്ന 3200 പായ്ക്കറ്റുകളും ജീവനക്കാർ സ്വന്തം ആവശ്യത്തിനായി കടത്തുകയായിരുന്നുവെന്ന് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം രേഖപ്പെടുത്താതിരുന്നതും, വിതരണം ചെയ്തതിനോ തിരികെ കൊണ്ടുപോയതിനോ കൃത്യമായ കണക്കുകൾ സൂക്ഷിക്കാതിരുന്നതും അഴിമതിക്ക് ആക്കം കൂട്ടി. ഓഡിറ്റ് വിഭാഗം ഈ ക്രമക്കേട് ചൂണ്ടിക്കാട്ടിയതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്. ശബരിമല പ്രസാദത്തിന്റെ പേരിൽ നടന്ന പരസ്യമായ കൊള്ള ഭക്തർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Also read: