‘ക്രൈസ്തവരുടെ മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’
കോട്ടയം: ഛത്തീസ്ഗഡിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളിലും വേട്ടയാടലുകളിലും രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ചവർക്ക് പോലും മണ്ണിൽ സമാധാനമായി വിശ്രമിക്കാൻ അനുവാദമില്ലാത്ത വിധം വർഗീയത ആഴ്ന്നിറങ്ങുകയാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ‘ദ ഛത്തീസ്ഗഡ് സ്റ്റോറി- 2’ എന്ന തലക്കെട്ടിൽ ഇന്നു പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സംസ്ഥാനത്തെ ഭയാനകമായ സാഹചര്യം വിവരിക്കുന്നത്.
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വർഗീയതയുടെ രണ്ടാം ഭാഗം അവരുടെ മൃതദേഹങ്ങളെപ്പോലും വെറുതെ വിടില്ല എന്നതാണെന്ന് ‘ദീപിക’ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവരായതിന്റെ പേരിൽ മൃതദേഹം പൊതുശ്മശാനത്തിലോ സ്വന്തം ഭൂമിയിലോ സംസ്‌കരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ വർധിക്കുകയാണ്. സംസ്‌കരിച്ച മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് കൊണ്ടുപോകുന്ന തീവ്ര ഹിന്ദുത്വവാദികളുടെ നടപടി ക്രൂരതയുടെ അങ്ങേയറ്റമാണെന്ന് പത്രം വിവരിക്കുന്നു. പലയിടങ്ങളിലും പോലീസിന്റെ സാന്നിധ്യത്തിലാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
കഴിഞ്ഞ ക്രിസ്മസിന് പിന്നാലെ ധംതാരി ജില്ലയിലെ ബോറായി ഗ്രാമത്തിലുണ്ടായ സംഭവം പത്രം എടുത്തുപറയുന്നു. പുനിയ ബായി സാഹു എന്ന സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ വർഗീയവാദികൾ ശവക്കുഴി മൂടി. ഒടുവിൽ മൃതദേഹം സംസ്‌കരിക്കാനായി ആ ക്രൈസ്തവ കുടുംബത്തിന് ‘ഘർവാപ്പസി’ക്ക് (ഹിന്ദു മതത്തിലേക്ക് മടങ്ങുക) തയാറാണെന്ന് എഴുതി ഒപ്പിട്ടുനൽകേണ്ടി വന്നു. ഇതിനെ ‘രമ്യമായ പരിഹാരം’ എന്ന് വിശേഷിപ്പിച്ച ജില്ലാ പോലീസ് മേധാവിയുടെ നടപടി ഭരണകൂടം വർഗീയവാദികൾക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവായി ‘ദീപിക’ ചൂണ്ടിക്കാട്ടുന്നു.
ബസ്തർ ജില്ലയിലെ പാസ്റ്റർ സുഭാഷ് ഭാഗേലിന്റെ മൃതദേഹം സംസ്‌കരിക്കാൻ സ്വന്തം കൃഷിയിടത്തിൽ പോലും അനുവദിക്കാതിരുന്നതിനെത്തുടർന്ന് മകൻ രമേഷ് ഭാഗേലിന് സുപ്രീം കോടതി വരെ പോകേണ്ടി വന്നു. സ്വന്തം ഭൂമിയിൽ സംസ്‌കരിക്കുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചെങ്കിലും, ഭരണഘടനാ സ്ഥാപനങ്ങളിൽ പോലും വർഗീയ ചിന്താഗതികൾ പ്രതിഫലിക്കുന്നത് ആശങ്കാജനകമാണെന്ന് പത്രം നിരീക്ഷിക്കുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണ്. ഗ്രാമങ്ങളിൽ ക്രൈസ്തവർക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കപ്പെടുന്നു. ഒരുവശത്ത് രാജ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി നടത്തുമ്പോൾ, മറുവശത്ത് വർഗീയതയുടെ ‘ഉച്ചകോടി’കൾ തുടരുകയാണെന്നും ഈ രാജ്യം എവിടേക്കാണ് പോകുന്നതെന്നും ‘ദീപിക’ ചോദിക്കുന്നു.
തീവ്ര വർഗീയതയ്‌ക്കെതിരെയും ഭരണകൂടത്തിന്റെ നിസംഗതയ്‌ക്കെതിരെയും വിശ്വാസസമൂഹം ജാഗ്രത പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.