06/03/2026
[fontresizer_tawhidurrahmandear_widget]

വി.ആർ സുധീഷിനെ അപകീർത്തിപ്പെടുത്തിയ കേസ്; എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി

 വി.ആർ സുധീഷിനെ അപകീർത്തിപ്പെടുത്തിയ കേസ്; എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഷഹനാസ് ഹാജരായത്. കേസിൽ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ ഷഹനാസ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് വി.ആർ സുധീഷിന്റെ പരാതി. പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നോട്ടീസ് അയച്ചിരുന്നു. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ പലതവണ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടും ഷഹനാസ് തയ്യാറാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് അയക്കാൻ കോടതി ഉത്തരവിട്ടത്. പോലീസിനോട് ഷഹനാസിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബന്ധപ്പെട്ട സി.ഐയ്ക്ക് കോടതി മെമ്മോ അയച്ചിരുന്നു. ഇതോടെയാണ് ഷഹനാസ് നേരിട്ട് കോടതിയിലെത്തി കീഴടങ്ങിയത്. സംഭവത്തിൽ കോടതി തുടർനടപടികൾ സ്വീകരിക്കും.

Also read: