കോട്ടയം: പിണറായി വിജയൻ പ്രതിയായ മാസപ്പടിക്കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നസ്വരങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യത്വമാണെന്നും ഉമ്മൻ ചാണ്ടിയോട് കാണിച്ചത് അന്യായമാണെങ്കിലും അതിന് പകരം മറ്റൊരാളെ വേട്ടയാടുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ നിലപാട് പരസ്യമാക്കിയത്. തൻ്റെ പിതാവിനെ ഒമ്പത് വർഷത്തോളം അന്യായമായി വേട്ടയാടുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ അതിനുള്ള മറുപടി മറ്റൊരു വേട്ടയാടലല്ല. അകാരണമായ തിടുക്കം കാണിക്കാതെ [&Read More
Tags :Congress Kerala
‘മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോൺസർമാർ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച്
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലെ അജ്ഞാത വ്യക്തി ആരാണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവരുമായി മുഖ്യമന്ത്രിക്ക് എന്ത് തരം ചങ്ങാത്തമാണുള്ളതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കും തിരികെയും നടത്തുന്ന ചാർട്ടേഡ് വിമാനയാത്രയ്ക്ക് വൻ തുക ചിലവുണ്ടെന്നും ഈ തുക ആര് നൽകിയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പലരും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അതിനുശേഷവും അദ്ദേഹത്തെ ആളറിയാതെ സഹായിക്കുന്നവരുണ്ടെന്നും [&Read More
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ഹിദുർ മുഹമ്മദ് (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. കൊല്ലം ചിതറ സ്വദേശിയാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2001Read More
‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല’ അലോഷ്യസിനെതിരെ വിമർശനവുമായി കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലും സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷ്ണലാൽ വ്യക്തമാക്കി. ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ എഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ലെന്നും അദ്ദേഹം കുറിച്ചു. ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് മുബാസ് ഓടക്കലി വിമർശിച്ചു. പ്ലീഡർ [&Read More
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More
കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More
‘അവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ലല്ലോ, പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തത് തെറ്റ് തന്നെയാണ്’- സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രRead More
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഷഹനാസ് ഹാജരായത്. കേസിൽ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023Read More