26/09/2026
[fontresizer_tawhidurrahmandear_widget]

‘മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോൺസർമാർ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച് കൊല്ലരുത്’: കെ. സുരേന്ദ്രൻ

 ‘മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോൺസർമാർ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച് കൊല്ലരുത്’: കെ. സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലെ അജ്ഞാത വ്യക്തി ആരാണെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവരുമായി മുഖ്യമന്ത്രിക്ക് എന്ത് തരം ചങ്ങാത്തമാണുള്ളതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കും തിരികെയും നടത്തുന്ന ചാർട്ടേഡ് വിമാനയാത്രയ്ക്ക് വൻ തുക ചിലവുണ്ടെന്നും ഈ തുക ആര് നൽകിയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ പലരും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അതിനുശേഷവും അദ്ദേഹത്തെ ആളറിയാതെ സഹായിക്കുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിനെതിരെ നിരന്തരം സംസാരിക്കുന്ന രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും വിഷയം മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയൻ പത്തു കൊല്ലം കൊണ്ട് ചെയ്തത് മൂന്ന് മാസം കൊണ്ട് ചെയ്യാനുള്ള തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയും മന്ത്രിമാരുമെന്ന് സുരേന്ദ്രൻ വിമർശിച്ചു. സംസ്ഥാന സർക്കാർ എല്ലാ മന്ത്രിമാർക്കും വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥിരമായി പണക്കാരന്റെ കാർ ഉപയോഗിക്കുന്ന മന്ത്രി കെ.എം. ഷാജിയുടെ രീതി ശരിയല്ല. ലീഗിലെ മറ്റാരും ഇത്തരത്തിൽ കാർ ഉപയോഗിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മന്ത്രിമാർ വിദേശത്ത് പോയപ്പോഴും ടിക്കറ്റുകൾ നൽകിയത് സ്‌പോൺസർമാരാണെന്നാണ് പറയപ്പെടുന്നത്. മന്ത്രിമാരെ ഇത്തരത്തിൽ സ്‌നേഹിച്ചു കൊല്ലുന്ന സ്‌പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്തണം. കളങ്കിതരായ ആളുകളും സ്‌പോൺസർമാരും അജ്ഞാത അവതാരങ്ങളും ഈ സർക്കാരിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും ഭരണമില്ലാതെ ആർത്തിമൂത്ത അവസ്ഥയിലാണ് സർക്കാരെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also read: