27/09/2026
[fontresizer_tawhidurrahmandear_widget]

മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു

 മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ഹിദുർ മുഹമ്മദ് (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. കൊല്ലം ചിതറ സ്വദേശിയാണ്.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ നിയോജക മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഹിദുർ മുഹമ്മദിന്റെ നിര്യാണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. കെഎസ്യു കാലം മുതൽ ആരംഭിച്ച ആത്മബന്ധമായിരുന്നു ഹിദുർ മുഹമ്മദുമായി ഉണ്ടായിരുന്നതെന്നും ജി. കാർത്തികേയൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിച്ച നാളുകൾ മായാത്ത ഓർമ്മയാണെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകൾ നൽകിയ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പം നിന്ന സഹോദരനെയാണ് നഷ്ടമായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Also read: