21/07/2026
[fontresizer_tawhidurrahmandear_widget]

Tags :KPCC

Kerala

‘കെഎസ്‌യുവിന്‌ അഭിപ്രായം പറയാം, പക്ഷേ അതിന് ചില രീതികളുണ്ട്; പരാതിയുണ്ടെങ്കിൽ പരിശോധിക്കും’ -രമേശ്

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിന് നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന് ചില രീതികളുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, ‘ഓപറേഷൻ [&Read More

Main story

റിട്ടേണിങ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് പ്രിയപ്പെട്ടവൻ്റെ കല്ലറയിൽ ചേർത്തുവെച്ചു; വൈകാരിക കുറിപ്പുമായി ഉമ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് പിന്നാലെ, അന്തരിച്ച ഭർത്താവും മുൻ എംഎൽഎയുമായ പി.ടി തോമസിൻ്റെ കല്ലറയിലെത്തി വിജയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഉമ തോമസ്. റിട്ടേണിങ് ഓഫിസറിൽ നിന്ന് ഏറ്റുവാങ്ങിയ സർട്ടിഫിക്കറ്റ് കല്ലറയിൽ ചേർത്തുവെച്ച വിവരം വൈകാരികമായ കുറിപ്പോടെയാണ് ഉമ തോമസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “ആത്മധൈര്യം തന്ന് കൂടെ കൂട്ടിയ ആളാണ് അദ്ദേഹം. ആ കൈ പിടിച്ച്, ജീപ്പ് മാത്രം വന്നിരുന്ന വഴിയിലൂടെ ആദ്യമായി ഈ വീട്ടിലേക്ക് വന്നത് ഇന്നും ഓർക്കുന്നു,” എന്ന് ഉമ തോമസ് കുറിച്ചു. [&Read More

Main story

അടുത്ത മുഖ്യമന്ത്രിയാര്? പരസ്യ പ്രസ്താവന വിലക്കി കെപിസിസി

തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശം. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നും അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. നിര്‍ദേശം ലംഘിച്ച് പ്രസ്താവനകള്‍ നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസിയും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. [&Read More

Main story

‘ഞാൻ വട്ടപ്പൂജ്യമെന്നാണ് ചർച്ച, 10 വർഷമായി കേൾക്കുന്നു; വെയിറ്റ് ഫോർ ദ റിസൾട്ട്’-

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളെയും തനിക്കെതിരെയുള്ള മാധ്യമ വിമർശനങ്ങളെയും തള്ളി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. താൻ ‘വട്ടപ്പൂജ്യമാണെന്ന’ തരത്തിലുള്ള ചർച്ചകൾ കഴിഞ്ഞ 10 വർഷമായി കേൾക്കുന്നതാണെന്നും, അത്തരം വിമർശകർക്ക് മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുജനമധ്യത്തിൽ വലിച്ചിടേണ്ട കാര്യമില്ല. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും പരസ്യവിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ഓർമിപ്പിച്ചു. [&Read More

Main story

വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ്

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More

Kerala

‘സതീശനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടി കിട്ടും’; വിമര്‍ശനവുമായി സുകുമാരന്‍ നായരും

ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ [&Read More

Main story

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More

Main story

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കി കോൺഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More