അടുത്ത മുഖ്യമന്ത്രിയാര്? പരസ്യ പ്രസ്താവന വിലക്കി കെപിസിസി
സണ്ണി ജോസഫ്
തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശം. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നും അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. നിര്‍ദേശം ലംഘിച്ച് പ്രസ്താവനകള്‍ നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
ഇത്തരം പ്രസ്താവനകള്‍ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസിയും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ അത് മുഖവിലയ്ക്ക് എടുക്കാത്തതിനാലാണ് കര്‍ശന നിര്‍ദേശം നല്‍കാന്‍ കെപിസിസി നിര്‍ബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.