06/03/2026
[fontresizer_tawhidurrahmandear_widget]

പെരുമ്പാവൂരിൽ എച്ച്‌ഐവി പടരുന്നു: 15 പേർക്ക് രോഗം സ്ഥിരീകരിച്ചു; പ്രായപൂർത്തിയാകാത്തവരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്

 പെരുമ്പാവൂരിൽ എച്ച്‌ഐവി പടരുന്നു: 15 പേർക്ക് രോഗം സ്ഥിരീകരിച്ചു; പ്രായപൂർത്തിയാകാത്തവരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി കേന്ദ്രമായ പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രം 15 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും, മലയാളികളിലും പ്രായപൂർത്തിയാകാത്തവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്ന സാഹചര്യം നിലവിലുണ്ട്. കൂടാതെ, വിവാഹവാഗ്ദാനം നൽകി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പിന്നീട് ലൈംഗിക തൊഴിലിലേക്ക് തള്ളപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. 14 വയസ്സുള്ള പെൺകുട്ടികളിൽ വരെ രോഗബാധ കണ്ടെത്തിയത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

രോഗബാധിതരെ കണ്ടെത്തുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും ഭാഷാപരമായ തടസ്സങ്ങൾ ആരോഗ്യപ്രവർത്തകർ നേരിടുന്നുണ്ട്. രോഗം സ്ഥിരീകരിച്ചാൽ തന്നെ ഇവർ മറ്റൊരിടത്തേക്ക് തൊഴിൽ തേടി പോകുന്നതും കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ കഴിയാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഭയം മൂലം പലരും രോഗവിവരം മറച്ചുവെക്കുകയാണ്.

മേഖലയിലെ വൃത്തിഹീനമായ താമസസൗകര്യങ്ങളും കുറ്റവാളികളുടെ സാന്നിധ്യവും സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ സാഹചര്യം ഗൗരവമായി എടുത്ത ആരോഗ്യവകുപ്പ് തുടർനടപടികൾക്കായി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

Also read: