21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Perumbavoor

Main story

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് ജോലി അന്വേഷിച്ചെത്തിയ

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട അക്രമം. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ [&Read More

India

‘ഏഷ്യയിലെ പ്ലൈവുഡ് കാപ്പിറ്റലാണ് പെരുമ്പാവൂർ, ഓപ്പറേഷൻ തൂഫാനിലൂടെ ആ പേര് തിരിച്ചുപിടിക്കും’;ആഭ്യന്തര മന്ത്രി

ഏഷ്യയിലെ പ്ലൈവുഡ് കാപ്പിറ്റലാണ് പെരുമ്പാവൂരെന്നും ഓപ്പറേഷൻ തൂഫാനിലൂടെ ആ പേര് തിരിച്ചുപിടിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. Read More

Main story

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല: മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ തൊഴിലാളികളായ ആറ് അസാം സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇതിൽ മൂന്ന് പേർ സഹോദരങ്ങളാണ്. തൊഴിലാളികൾ [&Read More

Kerala

യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്

പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജിബിക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജു (47) വിനെ വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ [&Read More

Main story

പെരുമ്പാവൂരിൽ എച്ച്‌ഐവി പടരുന്നു: 15 പേർക്ക് രോഗം സ്ഥിരീകരിച്ചു; പ്രായപൂർത്തിയാകാത്തവരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി കേന്ദ്രമായ പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രം 15 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും, മലയാളികളിലും പ്രായപൂർത്തിയാകാത്തവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്ന സാഹചര്യം നിലവിലുണ്ട്. കൂടാതെ, വിവാഹവാഗ്ദാനം [&Read More