കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ പ്രതികൾ ധരിച്ചിരുന്ന മുഖം മറയ്ക്കുന്ന മാസ്ക് അഴിപ്പിച്ച് കോടതി. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികളുടെ ഭാഗമായ സാക്ഷി വിസ്താരത്തിന് എത്തിയപ്പോഴായിരുന്നു പ്രതികൾ മാസ്ക് അടക്കം ധരിച്ച് കോടതി മുറിക്കുള്ളിൽ പ്രവേശിച്ചത്. തുടർന്ന് മാസ്ക് മാറ്റാൻ കോടതി നിർദേശിച്ചു. സാക്ഷി തിരിച്ചറിഞ്ഞ പ്രതികൾ ഇനിയും രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ [&Read More
Tags :Ernakulam
കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമെന്ന പദവി എറണാകുളം ജില്ലയിലെ കീഴ്മാട് ഗ്രാമപഞ്ചായത്തിന്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് 150Read More
എറണാകുളം: വടക്കൻ പറവൂരിൽ സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് (ലാബ് ടെക്നീഷ്യൻ) അപകടത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ വിന്റുമോളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More
അമ്മയോട് മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് തർക്കം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു
എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ കക്കാട് സ്വദേശിയായ അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവം സ്നേഹഭവൻ റോഡിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുഹൃത്ത് ജിഷ്ണുവും മറ്റു സുഹൃത്തുക്കളും ചേർന്നാണ് അരുണിനെ ആക്രമിച്ചത്. നാട്ടിലെത്തിയ വിവരം അറിഞ്ഞ് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ [&Read More
കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ എൻഡിഎ മുന്നണി ബന്ധത്തെക്കുറിച്ച് യാതൊരു പരാമർശവും ട്വന്റി20 ഉൾപ്പെടുത്തിയിട്ടില്ല. പ്രചാരണ പരിപാടികളിൽ നിന്നും ബിജെപി പ്രവർത്തകരെ പൂർണ്ണമായി മാറ്റിനിർത്തുന്ന രീതിയിലാണ് ട്വന്റി20 മുന്നോട്ട് പോകുന്നത്. ബിജെപിയുമായുള്ള മുന്നണി ബന്ധത്തെ തുടർന്ന് ട്വന്റി20ക്ക് ഭരണം നഷ്ടമായ പ്രാദേശിക തലമാണ് പൂതൃക്ക. സഖ്യ രൂപീകരണത്തിൽ പ്രതിഷേധിച്ച് ട്വന്റി20 അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൻഡിഎയുടെ ഭാഗമായതിൽ [&Read More
ഓഫീസ് നിർമാണത്തിന്റെ മറവിൽ പിരിവ്, പണം നേതാക്കളുടെ പോക്കറ്റിലേക്ക്; എറണാകുളത്ത് ബിജെപിയിൽ ഫണ്ട്
എറണാകുളം: തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ എറണാകുളത്തും ബി.ജെ.പിയിൽ വീണ്ടും ഫണ്ട് പിരിവ് വിവാദം പുകയുന്നു. മേഖല ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരം സംഘടിപ്പിക്കുന്നതിന്റെയും പേരിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായാണ് പ്രധാന ആരോപണം. ബിജെപിയുടെ കടവന്ത്ര മേഖല ഓഫീസ് നിർമാണം, നേതാക്കൾക്കായുള്ള പഠനശിബിരം എന്നിവയുടെ മറവിൽ വൻ പണപ്പിരിവാണ് തകൃതിയായി നടക്കുന്നത്. പരിപാടിയുടെ സംഘടനാ ചുമതലയില്ലാത്തവർ പോലും ഫണ്ട് സമാഹരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, പിരിച്ചെടുത്ത പണം മുഴുവനായും പാർട്ടി അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്നും ചില നേതാക്കളുടെ [&Read More
‘പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ
കൊച്ചി: ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പേജിൽ ആളുകളുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് എത്തിയത്. കുട്ടികൾ ഉറങ്ങുന്നതിന് മുൻപെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ എന്നാണ് പലരും കലക്ടറുടെ പോസ്റ്റിന് താഴെ ചോദ്യമുയർത്തിയത്. “ഇതൊക്കെ പിള്ളേര് [&Read More
പെരുമ്പാവൂരിൽ എച്ച്‌ഐവി പടരുന്നു: 15 പേർക്ക് രോഗം സ്ഥിരീകരിച്ചു; പ്രായപൂർത്തിയാകാത്തവരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി കേന്ദ്രമായ പെരുമ്പാവൂരിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രം 15 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും, മലയാളികളിലും പ്രായപൂർത്തിയാകാത്തവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്ന സാഹചര്യം നിലവിലുണ്ട്. കൂടാതെ, വിവാഹവാഗ്ദാനം [&Read More