വടക്കൻ പറവൂരിൽ ബസിൽ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു
എറണാകുളം: വടക്കൻ പറവൂരിൽ സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് (ലാബ് ടെക്നീഷ്യൻ) അപകടത്തിൽ മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ വിന്റുമോളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.