22/11/2026
[fontresizer_tawhidurrahmandear_widget]

Tags :road accident

Main story

‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ; റോഡുകളിൽ ഫുട്പാത്തുമില്ല, സ്ഥാപിച്ചില്ലെങ്കിൽ കർശന നടപടി’: രൂക്ഷവിമർശനവുമായി

കൊച്ചി: കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോദിച്ചാണ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, നടപടിയെടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. അപകടത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച കോടതി, അപകട ദൃശ്യങ്ങൾ [&Read More

Kerala

വടക്കൻ പറവൂരിൽ ബസിൽ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

എറണാകുളം: വടക്കൻ പറവൂരിൽ സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് (ലാബ് ടെക്നീഷ്യൻ) അപകടത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ വിന്റുമോളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

Main story

വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ [&Read More

Kerala

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും

മലപ്പുറം: വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ സ്കൂളിലെ അധ്യാപിക, അധ്യാപകൻ്റെ ഭാര്യ, അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും അതീവ [&Read More

Main story

വാൽപ്പാറ ദുരന്തം: അവധിക്കാലത്ത് ഒത്തുകൂടാൻ പോയി, തീരാനോവായി ആ 9 പേർ

മലപ്പുറം: അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടി യാത്ര പുറപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നാടിന് തീരാനോവായി മാറി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വാൽപ്പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒൻപത് പേർ ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സ്കൂൾ പ്രധാന അധ്യാപിക അജിത (54), അധ്യാപികമാരായ റംല (52), സുഹറ (43), സുഹറയുടെ മകൻ ഹിഷാം [&Read More

Main story

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസ്‌ ലോറിയുമായി കൂട്ടിയിടിച്ചു; 28

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം പുലർച്ചെ 12.45Read More

Kerala

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30Read More

Kerala

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ യുവാവിൻ്റെ മാതാവ് നല്ലേപ്പിള്ളി സ്വദേശിനി ജോറാമ്മ (53) മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാടാങ്കോട് ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിഷം കഴിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൻ മഫ്ലുവിനെ (25) വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ ചുമരിലിടിച്ച് മറിയുകയായിരുന്നു. [&Read More

Saudi

സൗദിയിൽ വാഹനാപകടം: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ നവവധുവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിദയെ മരണം തട്ടിയെടുത്തത്. ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് [&Read More