06/03/2026
[fontresizer_tawhidurrahmandear_widget]

‘ഔദാര്യം നമ്മിൽ നിന്ന്’; ഭവന പദ്ധതിക്കായി 15 കോടി റിയാൽ നൽകി സൽമാൻ രാജാവും കിരീടാവകാശിയും

 ‘ഔദാര്യം നമ്മിൽ നിന്ന്’; ഭവന പദ്ധതിക്കായി 15 കോടി റിയാൽ നൽകി സൽമാൻ രാജാവും കിരീടാവകാശിയും

റിയാദ്: സൗദി അറേബ്യയിൽ അർഹരായ കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിനായുള്ള ജൂദ് എസ്‌കാൻ കാമ്പെയ്‌നിലേക്ക് ഭരണാധികാരികൾ വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് 15 കോടി റിയാലാണ് കാമ്പെയ്‌നിലേക്ക് സംഭാവന ചെയ്തത്. ‘ഔദാര്യം നമ്മിൽ നിന്നാണ്, നമ്മുടെ ഉള്ളിലാണ്’ എന്ന പ്രമേയത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കും.

രാജ്യത്തെ പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനും നേതൃത്വം നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് നീക്കം. കഴിഞ്ഞ വർഷം ജൂദ് എസ്‌കാന് വേണ്ടി കിരീടാവകാശി ഒരു ബില്യൺ റിയാൽ സംഭാവന നൽകിയിരുന്നു. കൂടാതെ, അർഹരായ കുടുംബങ്ങൾക്കായി 12 മാസത്തിനുള്ളിൽ ഭവന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

നേതൃത്വത്തിന്റെ ഈ വലിയ പിന്തുണയ്ക്ക് മുനിസിപ്പാലിറ്റിഭവന മന്ത്രിയും ‘സകൻ’ ട്രസ്റ്റീ ബോർഡ് ചെയർമാനുമായ മാജിദ് അൽഹുഖൈൽ നന്ദി അറിയിച്ചു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിലൂടെ രാജ്യത്തിന്റെ വികസന പുരോഗതിയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംരംഭം ലക്ഷ്യമിടുന്നു.

Also read: