06/03/2026
[fontresizer_tawhidurrahmandear_widget]

പാലക്കാട് വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ, നീക്കം ബി.എൽ.ഒമാർ അറിയാതെ

 പാലക്കാട് വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ, നീക്കം ബി.എൽ.ഒമാർ അറിയാതെ

പാലക്കാട്: ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി. കരട് പട്ടികയിൽ നിന്ന് ബി.എൽ.ഒ.മാർ കൃത്യമായ പരിശോധന നടത്തി ഒഴിവാക്കിയ നൂറുകണക്കിന് ആളുകളെ, ഉദ്യഗസ്ഥർ അറിയാതെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് ഈ അട്ടിമറി നടന്നതെന്നാണ് ആരോപണം.

സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ, മറ്റ് വാർഡുകളിൽ വോട്ടുള്ളവർ എന്നിങ്ങനെ ബി.എൽ.ഒ.മാർ നേരിട്ട് പരിശോധന നടത്തി നീക്കം ചെയ്ത എ.എസ്.ഡി. (Absent, Shifted, Deleted) വിഭാഗത്തിൽപ്പെട്ടവരാണ് ഇപ്പോൾ വീണ്ടും വോട്ടർമാരായിരിക്കുന്നത്. വോട്ടർമാരെ വീണ്ടും ചേർക്കുന്നതിന് മുൻപ് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ബി.എ.ൽ.ഒ.മാരുമായി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ചില വാർഡുകളിൽ മുപ്പതോളം പേരെ വരെ ഇത്തരത്തിൽ അനധികൃതമായി തിരിച്ചുകൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ.

സാങ്കേതിക പിഴവെന്ന് വിശദീകരണം

ഒഴിവാക്കിയവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ നേരിട്ട് പരിശോധിക്കാൻ തടസ്സമുണ്ടായതിനാലാണ് ഇത്തരമൊരു പിഴവ് സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. വിവരങ്ങൾ വാട്‌സാപ്പ് വഴി സ്‌ക്രീൻഷോട്ടുകളായി കൈമാറാൻ ബി.എൽ.ഒമാരോട് നിർദേശിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് പുതിയ കൂട്ടിച്ചേർക്കലുകൾ നടന്നത്. വിഷയം വിവാദമായതോടെ, ഈ മാസം 22ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പ്രത്യേക ഫോറം വഴി ഇവരെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also read: