02/03/2026
[fontresizer_tawhidurrahmandear_widget]

‘മരണശേഷം യുവതിയുടെ ശരീരത്തിൽ ലൈംഗികദാഹം തീർത്തത് മൂന്ന് തവണ; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ ഭീഷണിപ്പെടുത്തി’ | Morikkara murder

 ‘മരണശേഷം യുവതിയുടെ ശരീരത്തിൽ ലൈംഗികദാഹം തീർത്തത് മൂന്ന് തവണ; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വൈശാഖൻ ഭീഷണിപ്പെടുത്തി’ | Morikkara murder

കോഴിക്കോട്: മോരിക്കരയിൽ യുവതിയെ വർക്ക്‌ഷോപ്പിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി വൈശാഖൻ മൃതദേഹത്തെ മൂന്ന് തവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് കേസിൽ അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം. മോരിക്കര റോഡിലെ ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പിൽ വെച്ചാണ് കൊലപാതകം നടന്നത്. വർക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മൂന്ന് മണിക്കൂറിലധികം നീളുന്ന ദൃശ്യങ്ങളിൽ കൊലപാതകത്തിന്റെ ആസൂത്രണവും തുടർന്ന് നടന്ന ക്രൂരതകളും വ്യക്തമാണ്. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ മയക്കിയ ശേഷം മർദ്ദിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി മൃതദേഹത്തില്‍ ലൈംഗികദാഹം തീര്‍ത്തത്.

വൈശാഖനും യുവതിയും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ വൈശാഖന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ട യുവതി അറിഞ്ഞതോടെ ഇവർ തമ്മിൽ അകന്നു. തന്റെ ജീവിതം തകർത്തതുപോലെ മറ്റ് പെൺകുട്ടികൾക്കും സംഭവിക്കാതിരിക്കാൻ വൈശാഖനുമായുള്ള ബന്ധം പുറത്തുപറയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് വൈശാഖനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

​ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും കല്ലായിയിലെ കൗൺസിലിംഗ് സെന്ററിൽ എത്തിയിരുന്നു. എന്നാൽ കൗൺസിലറോട് ഒപ്പമുള്ളത് ഭർത്താവല്ല സുഹൃത്താണെന്ന് യുവതി വെളിപ്പെടുത്തിയത് വൈശാഖനെ പ്രകോപിപ്പിച്ചു. വർക്ക്‌ഷോപ്പിലേക്ക് വന്നില്ലെങ്കിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഇവരെ സംഭവസ്ഥലത്തേക്ക് വരുത്തിയത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് യുവതി എഴുതിയ ഡയറിക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

Also read: