02/03/2026
[fontresizer_tawhidurrahmandear_widget]

‘ഐഡി എവിടെ’?; പാക് സൈനിക മേധാവിയെ തടഞ്ഞ്‌ സുരക്ഷാ ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

 ‘ഐഡി എവിടെ’?; പാക് സൈനിക മേധാവിയെ തടഞ്ഞ്‌ സുരക്ഷാ ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

ബെർലിൻ: ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനെത്തിയ മുനീറിനോട് തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ ഐഡി എവിടെ? അത് കാണുന്ന രീതിയിൽ ധരിക്കൂ” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവിക്കുണ്ടായ അനുഭവം പാകിസ്ഥാന് വലിയ തിരിച്ചടിയായി.

അതേസമയം, അസിം മുനീറിന്റെ സന്ദർശനത്തിനെതിരെ സമ്മേളന വേദിക്കു പുറത്ത് ശക്തമായ പ്രതിഷേധവും അരങ്ങേറി. സിന്ധി രാഷ്ട്രീയ സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹാസ് (JSMM) ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മുനീറിനെ ഇത്തരമൊരു ആഗോള വേദിയിലേക്ക് ക്ഷണിച്ചതിനെ സംഘടന ശക്തമായി വിമർശിച്ചു. ബംഗ്ലാദേശ് വിഭജന കാലത്തെ വംശഹത്യയും മുൻ പ്രധാനമന്ത്രിമാരുടെ കൊലപാതകങ്ങളും സൈനിക ഇടപെടലുകളും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇമ്രാൻ ഖാന്റെ തടവ് ഉൾപ്പെടെയുള്ള ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

Also read: