04/03/2026
[fontresizer_tawhidurrahmandear_widget]

‘മോനേ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; അഖിലിനോട് സത്യഭാമ

 ‘മോനേ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; അഖിലിനോട് സത്യഭാമ

കൊച്ചി: ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകുന്നു. എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി-20യിൽ ചേരാനുള്ള അഖിലിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ രംഗത്തെത്തി. “മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു” എന്ന സത്യഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിതുറന്നു.

അഖിലിന്റെ രാഷ്ട്രീയപരമായ എല്ലാ ഉയർച്ചകളും ഈ ഒരു തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും, ജനങ്ങൾ പഴയതുപോലെ ഇനിയൊരിക്കലും അഖിലിനെ നോക്കിക്കാണില്ലെന്നും സത്യഭാമ കുറിച്ചു. ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അഖിൽ മാരാർ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20 എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായതാണ് സത്യഭാമയെ പ്രകോപിപ്പിച്ചത്.

ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വവുമായി അഖിൽ സീറ്റ് ചർച്ചകൾ നടത്തിയിരുന്നു. സ്വന്തം നാടായ കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള താൽപ്പര്യവും അദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ കോൺഗ്രസിൽ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനെത്തുടർന്നാണ് അഖിൽ ട്വന്റി-20യിലേക്ക് ചേക്കേറിയത്. അഖിലിന്റെ ഈ അപ്രതീക്ഷിത ചുവടുമാറ്റം രാഷ്ട്രീയ കേരളത്തിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകും.

Also read: