06/03/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും, ടീസറും ട്രെയിലറും പിൻവലിക്കണം’; ‘കേരള സ്‌റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി

 ‘കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും, ടീസറും ട്രെയിലറും പിൻവലിക്കണം’; ‘കേരള സ്‌റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി

കൊച്ചി: വിവാദങ്ങൾക്കിടെ ‘കേരള സ്‌റ്റോറി 2’ എന്ന ചിത്രം നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ ടീസറും ട്രെയിലറും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു.

മതസൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ടീസറിൽ കാണുന്നത് പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് വരുത്തിത്തീർക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിർമാതാക്കളുടെ അവകാശവാദം ശരിയല്ലെന്നും, ഇത്തരമൊരു പ്രചാരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സിനിമയുടെ പേര് തന്നെയാണ് ചിത്രം നാളെ കാണാൻ പ്രേരിപ്പിച്ചതെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജികൾ ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കോടതി വീണ്ടും പരിഗണിക്കും.

Also read: