ന്യൂഡൽഹി: ‘3 ഇഡിയറ്റ്സ്’ സിനിമയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന നടൻ ആമിർ ഖാന്റെ വാദത്തിന് പരിഹാസരൂപത്തിൽ മറുപടി നൽകി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ആമിർ ഖാന് ‘ഷോർട്ട് ടേം മെമ്മറി ലോസ്’ ഉണ്ടായിരിക്കാമെന്നാണ് പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്. ‘3 ഇഡിയറ്റ്സ്’ ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്നും, സംവിധായകൻ രാജ്‌കുമാർ ഹിരാനിക്കും തിരക്കഥാകൃത്തുക്കൾക്കും അദ്ദേഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പരിപാടിക്കിടെ ആമിർ ഖാൻ പറഞ്ഞിരുന്നു. ഇതിന് [&Read More
Tags :Movie Controversy
‘കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും, ടീസറും ട്രെയിലറും പിൻവലിക്കണം’; ‘കേരള സ്‌റ്റോറി 2’ നേരിട്ട്
കൊച്ചി: വിവാദങ്ങൾക്കിടെ ‘കേരള സ്‌റ്റോറി 2’ എന്ന ചിത്രം നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ ടീസറും ട്രെയിലറും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മതസൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ടീസറിൽ കാണുന്നത് പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് വരുത്തിത്തീർക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. [&Read More