28/03/2026
[fontresizer_tawhidurrahmandear_widget]

വിജയിയെ ഒപ്പം കൂട്ടാൻ പവൻ കല്യാണിനെ ഇറക്കി ബിജെപി

 വിജയിയെ ഒപ്പം കൂട്ടാൻ പവൻ കല്യാണിനെ ഇറക്കി ബിജെപി

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാൻ ലക്ഷ്യമിടുന്ന നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കാൻ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണി മധ്യസ്ഥത വഹിക്കുമെന്ന് റിപ്പോർട്ട്. നിയമഭസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി മാത്രം ശേഷിക്കെ ടിവികെ അധ്യക്ഷൻ വിജയക്ക് ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി. ബിജെപി-ടിവികെ ചർച്ചകൾ അവസാനത്തിൽ എത്തി നിൽക്കവേയാണ് ഇത്തരം സൂചനകൾ ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്.

അന്ധ്രയിൽ ടിഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യം രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പവൻ കല്യാണിന്റെ രാഷ്ട്രീയം തന്ത്രം തമിഴ്‌നാട്ടിലും പ്രയോജനപ്പെടുത്താനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ വിജയിയുടെ പിന്തുണ അനിവാര്യമാണെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ.

ടിവികെ ബിജെപിയുമായി സഖ്യത്തിനു തയ്യാറാണെങ്കിൽ 80 സീറ്റുകൾ വരെ നൽകാമെന്നും ജയിച്ചു കഴിഞ്ഞാൽ ഉപമുഖ്യമന്ത്രിപദം നൽകാമെന്നുമാണ് വാഗ്ദാനം. എന്നാൽ ഉപമുഖ്യമന്ത്രിപദമല്ല മറിച്ച് മുഖ്യമന്ത്രിപദമാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് ഒരു പുതിയ ബദലായി തന്റെ പാർട്ടിയെ അവതരിപ്പിച്ചും സ്വതന്ത്ര പ്രതിച്ഛായ ഉയർത്തിക്കാട്ടിയും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയി എൻഡിഎയുമായി സഖ്യമുണ്ടാക്കുന്നത് ചില അംഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും നിലവിലെ പ്രതിച്ഛായ നഷ്ടപ്പെട്ടേക്കുമെന്നും ചിലർ നിരീക്ഷിക്കുന്നു.

Also read: