28/03/2026
[fontresizer_tawhidurrahmandear_widget]

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ആറ് ഫയർ യൂണിറ്റുകൾ സ്ഥലത്ത്

 എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ആറ് ഫയർ യൂണിറ്റുകൾ സ്ഥലത്ത്

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കൻസ് ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന്‌ രാവിലെ ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കമ്പനിക്കുള്ളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മറ്റ് നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കമ്പനിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഭൂരിഭാഗം ജീവനക്കാരെയും പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ഒരാൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഓയിൽ കമ്പനിയായതിനാൽ തീ അതിവേഗം പടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

നിലവിൽ ഫയർഫോഴ്‌സിന്റെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കൂടുതൽ യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി എടയാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കമ്പനിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി. പ്രദേശം പൂർണ്ണമായും പുകയാൽ മൂടിയ നിലയിലാണ്. തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരികയാണ്.

Also read: