05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rescue Operation

World

നേപ്പാൾ പ്രളയം: 9 ദിവസത്തിനുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

കാഠ്‌മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം പുത്തൻ പ്രതീക്ഷ. ഒമ്പത് ദിവസത്തിന് ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500Read More

Main story

കുത്തിയൊഴുകുന്ന വെള്ളത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ; ഷാളുകൾ കൂട്ടിക്കെട്ടി യുവാവിനെ കരകയറ്റി യാത്രാസംഘം

ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാരRead More

Kerala

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം: കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് പരിക്ക്

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ തേയിലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.Read More

Kerala

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ആറ് ഫയർ യൂണിറ്റുകൾ

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കൻസ് ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന്‌ രാവിലെ ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കമ്പനിക്കുള്ളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മറ്റ് നിരവധി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കമ്പനിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഭൂരിഭാഗം ജീവനക്കാരെയും പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ഒരാൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഓയിൽ [&Read More