21/10/2026
[fontresizer_tawhidurrahmandear_widget]

‘പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന വിലയും അംഗീകാരവും പോയി’; രാഹുൽ ഈശ്വറിനെക്കുറിച്ച് അഖിൽ മാരാർ

 ‘പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന വിലയും അംഗീകാരവും പോയി’; രാഹുൽ ഈശ്വറിനെക്കുറിച്ച് അഖിൽ മാരാർ

കൊച്ചി: പൊതുസമൂഹത്തിൽ രാഹുൽ ഈശ്വറിനുണ്ടായിരുന്ന അംഗീകാരവും വാക്കുകളുടെ വിലയും ബിഗ് ബോസ് വീട്ടിലെത്തിയതോടെ നഷ്ടപ്പെട്ടുവെന്ന് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. ബിഗ് ബോസ് ഹൗസിൽ മറ്റ് മത്സരാർത്ഥികൾ രാഹുൽ ഈശ്വറിനോട് പെരുമാറുന്ന രീതി കണ്ട് തനിക്ക് വിഷമം തോന്നിയെന്നും, പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ട ആളല്ലെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ യൂട്യൂബ് വിശകലനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മറ്റ് മത്സരാർത്ഥികൾ രാഹുൽ ഈശ്വറിന്റെ കളിപ്പാവകളെപ്പോലെയാണ് പെരുമാറുന്നതെന്ന് കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ പരാമർശത്തിന് ശേഷവും മത്സരാർത്ഥികൾ സ്വന്തം നിലയിൽ കളിക്കാൻ തയ്യാറാകുന്നില്ലെന്ന് അഖിൽ മാരാർ വിമർശിച്ചു. ഹൗസിൽ നിന്ന് കൂട്ട എവിക്ഷൻ നടന്നിട്ടും, മുന്നറിയിപ്പുകൾ നൽകിയിട്ടും പല മത്സരാർത്ഥികൾക്കും കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും, കൺഫഷൻ റൂമിൽ വിളിച്ചുവരുത്തി പറഞ്ഞിട്ടും വിക്കി തഗ്ഗ് ഉൾപ്പെടെയുള്ളവർ ശരിയായ ഗെയിം കളിക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരാർത്ഥികളെ സ്പൂൺ ഫീഡ് ചെയ്ത് ഷോയുടെ സ്വാഭാവികതയും നിലവാരവും തന്നെ തകർക്കുകയാണെന്നും അഖിൽ കൂട്ടിച്ചേർത്തു.

Also read: