02/06/2026
[fontresizer_tawhidurrahmandear_widget]

‘തമ്പ്രാൻ ശിവൻകുട്ടി; കുട്ടികൾ ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും അങ്ങനെ ചെയ്തത്; വി. മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ

 ‘തമ്പ്രാൻ ശിവൻകുട്ടി; കുട്ടികൾ ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും അങ്ങനെ ചെയ്തത്; വി. മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ

തിരുവനന്തപുരം: കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വി. മുരളീധരൻ എംഎൽഎ ഡെസ്കിൽ മിഠായി വിതറിയിട്ട സംഭവം വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് പിന്തുണയുമായി അഖിൽ മാരാർ രംഗത്ത്. ഓരോരുത്തർക്കായി മിഠായി കൈമാറുന്നതിന് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് കരുതിയാകാം അങ്ങനെ ചെയ്തതെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.

വിഷയത്തിൽ എംഎൽഎക്കെതിരെ രംഗത്തുവന്ന മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ‘തമ്പ്രാൻ ശിവൻകുട്ടി’ എന്ന് വിശേഷിപ്പിച്ചാണ് അഖിൽ വിമർശിച്ചത്. എംഎൽഎയുടേത് ഹീനമായ പ്രവർത്തിയെന്ന് പറഞ്ഞ ശിവൻകുട്ടിയുടെ പാർട്ടി, മുൻപ് കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുന്ന പ്രവർത്തിയാണ് ചെയ്തതെന്നും അത് കുട്ടികളുടെ ഭാവിക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം മനസ്സിൽ കരുതിയിട്ടുണ്ടാകാമെന്നും അഖിൽ പരിഹസിച്ചു. ഈ വിഷയത്തിൽ പോലും സവർണ ആധിപത്യം കൊണ്ടുവരാനാണ് വി. ശിവൻകുട്ടി ശ്രമിക്കുന്നതെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

Also read: