05/09/2026
[fontresizer_tawhidurrahmandear_widget]

Tags :V Muraleedharan

Kerala

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു; വി. മുരളീധരന് പരിക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിലെ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരിക്കേറ്റു. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ കാലിൽ പൊട്ടലുകളില്ലെന്നും ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നിൽ കപ്പപ്പഴം ഉപയോഗിച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടിവീഴുകയായിരുന്നു. ത്രാസ് താഴേക്ക് പതിച്ചാണ് [&Read More

Kerala

‘ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? വിസിമാര്‍ പങ്കെടുത്തതില്‍ തെറ്റില്ല, നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കട്ടെ’-

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിടത്തും നിരോധിക്കപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കേരളത്തിലെ [&Read More

Kerala

‘തമ്പ്രാൻ ശിവൻകുട്ടി; കുട്ടികൾ ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും അങ്ങനെ ചെയ്തത്; വി. മുരളീധരനെ

തിരുവനന്തപുരം: കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വി. മുരളീധരൻ എംഎൽഎ ഡെസ്കിൽ മിഠായി വിതറിയിട്ട സംഭവം വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് പിന്തുണയുമായി അഖിൽ മാരാർ രംഗത്ത്. ഓരോരുത്തർക്കായി മിഠായി കൈമാറുന്നതിന് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് കരുതിയാകാം അങ്ങനെ ചെയ്തതെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ എംഎൽഎക്കെതിരെ രംഗത്തുവന്ന മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ‘തമ്പ്രാൻ ശിവൻകുട്ടി’ എന്ന് വിശേഷിപ്പിച്ചാണ് അഖിൽ വിമർശിച്ചത്. എംഎൽഎയുടേത് ഹീനമായ പ്രവർത്തിയെന്ന് പറഞ്ഞ ശിവൻകുട്ടിയുടെ [&Read More

Main story

പ്രവേശനത്തോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കൈകളിൽ മിഠായി കൊടുത്തില്ല, മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തു; വി.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്‌കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി കൊടുക്കാതെ മേശയിൽ വിതറിയ എം.എൽ.എയുടെ നടപടി വിവാദമായി. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങിലാണ് വിവാദ സംഭവം നടന്നത്. തിരുവനന്തപുരത്തെ കട്ടേല അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകുന്നതിനിടെ വി. മുരളീധരൻ മിഠായികൾ കുട്ടികളുടെ കൈകളിൽ നേരിട്ട് കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് വിതറി കൊടുക്കുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ [&Read More

Main story

നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ നിയമസഭാകക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപി നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് വി. മുരളീധരനെ കക്ഷിനേതാവാക്കണമെന്ന കോർ കമ്മിറ്റി നിർദ്ദേശം അംഗീകരിക്കാൻ നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടില്ല. തന്നെത്തന്നെ നിയമസഭാകക്ഷി നേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുനീക്കം. ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷവും വി. മുരളീധരനെ നേതാവാക്കുന്നതിനെയാണ് അനുകൂലിച്ചത്. എന്നാൽ, ഇന്ന് നിയമസഭയിൽ കക്ഷി നേതാവായി സംസാരിച്ചത് [&Read More

Kerala

ബിജെപിയിലും തർക്കം രൂക്ഷം; പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിച്ച് രാജീവ് ചന്ദ്രശേഖറും വി.

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിയുടെ പാർലമെൻ്ററി പാർട്ടി നേതാവാകാൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പദവിക്കായി ഇരുനേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പിലാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനും തർക്കം പരിഹരിക്കുന്നതിനുമായി ബിജെപി കോർ കമ്മിറ്റി യോഗം ഈ വെള്ളിയാഴ്ച ചേരും. നിലവിൽ എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്ക്കുമ്പോൾ, കെ. [&Read More