മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം: കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് പരിക്ക്
ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ തേയിലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.