27/03/2026
[fontresizer_tawhidurrahmandear_widget]

‘മീറ്റർ ഇടുമോ ചേട്ടാ?’; ലണ്ടൻ തെരുവുകളിൽ ചീറിപ്പാഞ്ഞ് ഓട്ടോറിക്ഷ, വീഡിയോ വൈറൽ

 ‘മീറ്റർ ഇടുമോ ചേട്ടാ?’; ലണ്ടൻ തെരുവുകളിൽ  ചീറിപ്പാഞ്ഞ് ഓട്ടോറിക്ഷ, വീഡിയോ വൈറൽ

ലണ്ടൻ: തിരക്കേറിയ ലണ്ടൻ നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ പരിചിതമായ ഒരു രൂപം കടന്നുപോകുന്നത് കണ്ടപ്പോൾ മലയാളി ഉൾപ്പെടെയുള്ള ഏത് ഇന്ത്യക്കാരന്റെയും കണ്ണൊന്ന് ഉടക്കും. ലണ്ടനിലെ റോഡുകളിലൂടെ സാധാരണ കാറുകൾക്കിടയിലൂടെ നമ്മുടെ സ്വന്തം കറുപ്പും മഞ്ഞയും കലർന്ന ഓട്ടോറിക്ഷ ഓടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലണ്ടനിൽ താമസിക്കുന്ന ജയ് ധോലകിയ എന്ന യുവാവാണ് അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തിയത്.

ബ്രിട്ടീഷ് കാറുകൾക്കിടയിലൂടെ തനത് ശൈലിയിൽ ഓട്ടോറിക്ഷ നീങ്ങുന്ന കാഴ്ച പ്രവാസികളിൽ വലിയ ഗൃഹാതുരത്വമാണ് ഉണർത്തുന്നത്. “റോഡിൽ ഒരു റിക്ഷ കാണുമ്പോൾ ലണ്ടൻ ഡൽഹിയായി മാറുന്നു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലണ്ടനിലെ വെംബ്ലി പോലുള്ള സ്ഥലങ്ങളിൽ ഇത്തരം റിക്ഷകൾ മുൻപും കണ്ടിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ, മൈലുകളോളം നടക്കേണ്ടി വരുമ്പോൾ ഓട്ടോറിക്ഷകളെ മിസ്സ് ചെയ്യാറുണ്ടെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

വിദേശ രാജ്യങ്ങളിൽ താമസിക്കുമ്പോൾ നാട്ടിലെ ഇത്തരം സാധാരണ കാഴ്ചകൾ പോലും വലിയ സന്തോഷമാണ് നൽകുന്നതെന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിലും എക്സിലും ലക്ഷക്കണക്കിന് ആളുകളാണ് ഈ ‘ലണ്ടൻ ഓട്ടോ’ ഇതിനോടകം കണ്ടു കഴിഞ്ഞത്.

Also read: