06/03/2026
[fontresizer_tawhidurrahmandear_widget]

24 മണിക്കൂറിനകം തിരിച്ചടി; യുഎസ് എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍

 24 മണിക്കൂറിനകം തിരിച്ചടി; യുഎസ് എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍

തെഹ്‌റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന തകർക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ. വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ആക്രമണത്തിൽ തകർന്ന കപ്പലിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെയാണ് സംഭവം. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണിത്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി ആവർത്തിച്ചു. അമേരിക്ക, ഇസ്രയേൽ, മറ്റ് യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവയുടെ സൈനിക-വാണിജ്യ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും നിരീക്ഷിച്ചാൽ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇന്നലെ ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ ‘സമ്മാന കപ്പൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐറിസ് ദേനയെ അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തിരുന്നു. 80-ലധികം നാവികരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കൃത്യം 24 മണിക്കൂറിനുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. “അമേരിക്കക്കാർ എവിടെയായിരുന്നാലും അവരോട് യുദ്ധം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു” എന്ന് ഐആർജിസി കമാൻഡർ ജനറൽ കിയൂമർസ് ഹെയ്ദാരി വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിയിരിക്കുകയാണ്. അതേസമയം, ഇസ്രയേലിന് പൂർണ പിന്തുണയുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഇറാന്റെ പടിഞ്ഞാറൻ അതിർത്തികളിൽ വിഘടനവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് അമേരിക്കയും ഇസ്രയേലും പോരാട്ടം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം ആരോപിച്ചു.

Also read: