07/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയ്ക്ക് കനത്ത പ്രഹരം: ഇറാൻ തകർത്തത് 2,700 കോടിയുടെ താഡ് റഡാർ സിസ്റ്റം; ലോകത്ത് ഏറ്റവും ചെലവേറിയ റഡാർ സംവിധാനം

 അമേരിക്കയ്ക്ക് കനത്ത പ്രഹരം: ഇറാൻ തകർത്തത് 2,700 കോടിയുടെ താഡ് റഡാർ സിസ്റ്റം; ലോകത്ത് ഏറ്റവും ചെലവേറിയ റഡാർ സംവിധാനം

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രതിരോധ കരുത്തിന് കനത്ത പ്രഹരമേൽപ്പിച്ച്, ലോകത്തിലെ ഏറ്റവും അത്യാധുനികവും ചെലവേറിയതുമായ ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനം ഇറാൻ തകർത്തു. യുഎഇയിലെ അൽ-റുവൈസ് സൈനിക താവളത്തിന് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയ കൃത്യതയാർന്ന മിസൈൽ ആക്രമണത്തിലാണ് യുഎസ് നിർമിത സംവിധാനം തകർന്നത്.

ഏകദേശം 300 മില്യൺ ഡോളർ (ഏകദേശം 2,700 കോടിയിലധികം രൂപ) വിലമതിക്കുന്ന AN/TPY-2 റഡാർ സംവിധാനമാണ് ഇല്ലാതാക്കിയതെന്ന് ഇറാനിയൻ വാർത്താ ഏജൻസികളായ ഫാർസും തസ്നിമും റിപ്പോർട്ട് ചെയ്തു. മേഖലയിലെ രണ്ടാമത്തെ താഡ് സംവിധാനമാണ് തങ്ങൾ തകർത്തതെന്ന് ഐആർജിസി അവകാശപ്പെട്ടു. നേരത്തെ ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിലും സമാനമായ രീതിയിൽ റഡാർ നശിപ്പിക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബാലിസ്റ്റിക് മിസൈലുകളെ അന്തരീക്ഷത്തിന്റെ അതിരുകളിൽ വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ളതാണ് ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന താഡ് സിസ്റ്റം. ഇതിലെ റഡാർ തകരുന്നതോടെ മിസൈലുകളെ കണ്ടെത്താനും തടയാനുമുള്ള ശേഷി പൂർണമായും നഷ്ടമാകും. നിലവിൽ അമേരിക്കയുടെ പക്കൽ ആകെ എട്ട് താഡ് ബാറ്ററികൾ മാത്രമാണുള്ളത് എന്നതിനാൽ ഈ നഷ്ടം തന്ത്രപരമായി വലിയ തിരിച്ചടിയാണ്.

മണിക്കൂറിൽ 9,900 കിലോമീറ്റർ വേഗതയുള്ള ഇന്റർസെപ്റ്ററുകൾ ഉപയോഗിക്കുന്ന സംവിധാനത്തിന്റെ ഓരോ മിസൈലിനും 13 മില്യൺ ഡോളറോളം വിലവരും. താഡ് റഡാറുകൾ പ്രവർത്തനരഹിതമായതോടെ, പ്രതിരോധ ചുമതല പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ പാട്രിയറ്റ് മിസൈലുകളുടെ സ്റ്റോക്ക് പരിമിതമാണെന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാക്കുന്നുണ്ട്.

Also read: