28/03/2026
[fontresizer_tawhidurrahmandear_widget]

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുപോകില്ല’; ട്രംപിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇറാൻ

 ‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുപോകില്ല’; ട്രംപിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇറാൻ

വാഷിങ്‌ടൺ/തെഹ്‌റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, തങ്ങൾക്കെതിരായ ആക്രമണം തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ‘ഒരു ലിറ്റർ എണ്ണ’ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) രംഗത്തെത്തി.

ഫ്ലോറിഡയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഇറാന്റെ സൈനികശേഷിയും നേതൃത്വവും തകർന്നടിഞ്ഞെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിജയം കൈവരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇതുവരെ നേരിട്ടതിനേക്കാൾ ഇരുപത് മടങ്ങ് ശക്തമായ തിരിച്ചടി അമേരിക്ക നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടം തുടരുമെന്നും നയതന്ത്രത്തിന് ഇനി ഇടമില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇയെ നിയമിച്ചത് യുദ്ധം നീണ്ടുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇസ്രയേൽ-യുഎസ് വ്യോമാക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്.

Also read: