01/04/2026
[fontresizer_tawhidurrahmandear_widget]

ഒമാൻ തീരത്ത് അമേരിക്കൻ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; സലാല തുറമുഖത്തിന് സമീപം നാടകീയ നീക്കം

 ഒമാൻ തീരത്ത് അമേരിക്കൻ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; സലാല തുറമുഖത്തിന് സമീപം നാടകീയ നീക്കം

ഫയല്‍ ചിത്രം

സലാല/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒമാൻ തീരത്തേക്കും വ്യാപിക്കുന്നു. ഒമാനിലെ സലാല തുറമുഖത്തിന് സമീപം അമേരിക്കൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കപ്പലിനെ തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായി ഇറാൻ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവാണ് വിവരം പുറത്തുവിട്ടത്.

സലാല തുറമുഖത്തുനിന്ന് നിശ്ചിത അകലത്തിൽ വെച്ചാണ് അമേരിക്കൻ ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഡ്രോണുകളോ മിസൈലുകളോ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. അമേരിക്കൻ സൈന്യത്തിന് ആവശ്യമായ സൈനിക സാമഗ്രികൾ എത്തിക്കുന്ന കപ്പലിനെയാണ് ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു.

അയൽരാജ്യവും സുഹൃദ് രാജ്യവുമായ ഒമാന്റെ പരമാധികാരത്തെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും, ഒമാൻ തീരത്തിന് പുറത്തുവെച്ച് കൃത്യമായ ദൂരപരിധി പാലിച്ചാണ് ആക്രമണം നടത്തിയതെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം ദുൽഫുഖാരി വ്യക്തമാക്കി. സലാലയ്ക്ക് പുറമെ ഒമാനിലെ തന്നെ ദുഖം, ഖസബ് തുറമുഖങ്ങൾക്ക് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ നിയന്ത്രിച്ചതോടെ കപ്പലുകൾ ഒമാൻ തീരം വഴി വഴിതിരിച്ചുവിടുകയായിരുന്നു. എന്നാൽ സലാലയ്ക്കും ഒമാൻ തീരത്തിനും നേരെ ആക്രമണം ഉണ്ടായത് ആഗോള ചരക്ക് നീക്കത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

Also read: