04/03/2026
[fontresizer_tawhidurrahmandear_widget]

വ്യോമാക്രമണം: ഇറാൻ പ്രസിഡൻഷ്യൽ ഓഫീസും സുരക്ഷാ കൗൺസിലും തകർത്തെന്ന് ഇസ്രയേൽ

 വ്യോമാക്രമണം: ഇറാൻ പ്രസിഡൻഷ്യൽ ഓഫീസും സുരക്ഷാ കൗൺസിലും തകർത്തെന്ന് ഇസ്രയേൽ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇറാന്റെ ഭരണസിരാകേന്ദ്രമായ തെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ പ്രസിഡന്റിന്റെ ഓഫീസും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ടായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളാണ് തകർത്തതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിൽ, ഉന്നത ഉദ്യോഗസ്ഥർ ഒത്തുചേരുന്ന സുരക്ഷിത താവളങ്ങളും സൈനിക പരിശീലന കേന്ദ്രങ്ങളും തകർക്കപ്പെട്ടു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചിരുന്ന അതീവ സുരക്ഷാ മേഖലയാണിത്. ഇസ്രയേലിനെതിരായ സൈനിക നീക്കങ്ങളും ആണവ പദ്ധതികളും ആസൂത്രണം ചെയ്തിരുന്നത് ഇവിടെ വെച്ചാണെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

ഖമേനിയുടെ വധത്തിന് പിന്നാലെ റിയാദിലെയും കുവൈത്തിലെയും യുഎസ് എംബസികൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. റിയാദിലെ എംബസിയിൽ നേരിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇറാനെതിരായ സൈനിക നടപടി മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അഞ്ച് ആഴ്ചയോ അതിൽ കൂടുതലോ നീളുന്ന ശക്തമായ പോരാട്ടത്തിന് രാജ്യം സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷം സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Also read: