28/03/2026
[fontresizer_tawhidurrahmandear_widget]

’പാകിസ്താനെ പോലെ ദല്ലാൾ രാജ്യമല്ല ഇന്ത്യ’; ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

 ’പാകിസ്താനെ പോലെ ദല്ലാൾ രാജ്യമല്ല ഇന്ത്യ’; ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാമർശിക്കവെ, ഇന്ത്യ പാകിസ്ഥാനെപ്പോലെ ഒരു ദല്ലാൾ രാജ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ജയശങ്കറിന്റെ പരാമർശം.

1981 മുതൽ അമേരിക്ക പാകിസ്ഥാനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും പശ്ചിമേഷ്യൻ വിഷയത്തിൽ പാകിസ്ഥാന്റെ ഇടപെടലുകളിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ തള്ളിക്കളഞ്ഞു. ഓരോ ഘട്ടത്തിലും ഇന്ത്യ കൃത്യമായ നിലപാടുകൾ അറിയിക്കുന്നുണ്ടെന്നും പ്രവാസികളുടെ സുരക്ഷയ്ക്കും ഊർജ ആവശ്യങ്ങൾക്കുമാണ് മുൻഗണനയെന്നും സർക്കാർ വിശദീകരിച്ചു.

എന്നാൽ സർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇന്ത്യ വെറും കാഴ്ചക്കാരായി നിൽക്കുകയാണെന്നും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും കോൺഗ്രസ് നേതാവ് താരിഖ് അൻവർ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

Also read: