02/06/2026
[fontresizer_tawhidurrahmandear_widget]

‘മനുഷ്യജീവന് പുല്ലുവില’; കാബൂളിലെ കൂട്ടക്കുരുതിയിൽ പാകിസ്ഥാനെതിരെ റാഷിദ് ഖാൻ

 ‘മനുഷ്യജീവന് പുല്ലുവില’; കാബൂളിലെ കൂട്ടക്കുരുതിയിൽ പാകിസ്ഥാനെതിരെ റാഷിദ് ഖാൻ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും പാകിസ്ഥാൻ നഗ്നമായ ‘യുദ്ധക്കുറ്റമാണ്’ ചെയ്തിരിക്കുന്നതെന്നും റാഷിദ് ഖാൻ പറഞ്ഞു.

“മനുഷ്യജീവന് പാകിസ്ഥാൻ ഒരു വിലയും കൽപ്പിക്കാത്തതിന്റെ തെളിവാണ് കാബൂളിലെ ഈ ആക്രമണം. സാധാരണക്കാരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തിയത് ക്രൂരതയാണ്. ഇത്തരം യുദ്ധക്കുറ്റങ്ങൾ ആധുനിക ലോകത്ത് അംഗീകരിക്കാനാവില്ല,” റാഷിദ് ഖാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കാബൂളിലെ പുനരധിവാസ കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയത്. 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താക്കൾ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും രോഗികളാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഭീകരരുടെ താവളങ്ങളാണ് തങ്ങൾ തകർത്തതെന്ന നിലപാടിലാണ് പാകിസ്ഥാൻ.

സ്വന്തം രാജ്യത്തെ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച റാഷിദ് ഖാൻ, മരിച്ചവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി.

Also read: