28/03/2026
[fontresizer_tawhidurrahmandear_widget]

മോഹൻലാൽ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

 മോഹൻലാൽ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,21,000 രൂപ. വിവരാവകാശ രേഖകളിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളത്തിന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് രേഖകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, നിർമാണ ചെലവുകൾക്കായി സർക്കാർ ഫണ്ട് തന്നെയാണ് വിനിയോഗിച്ചത്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ-വ്യക്തി ജീവിതം പ്രമേയമായ അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഇത് സർക്കാരിന്റെ പിആർ സ്റ്റണ്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുൻപ് 2011-ൽ ഉമ്മൻചാണ്ടിയുമായും മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

Also read: