25/10/2026
[fontresizer_tawhidurrahmandear_widget]

Tags :RTI

India

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പരാതിയിൽ നടപടിയെടുക്കാതെ ക്യാബിനറ്റ്  സെക്രട്ടേറിയറ്റ്; ആർടിഐ രേഖകൾ പുറത്ത്

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ പരാതികളിൽ നടപടിയെടുക്കാതെ ക്യാബിനറ്റ്  സെക്രട്ടേറിയറ്റ്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയുമാണ് കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന് പരാതി നൽകിയത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുൻകൂട്ടി ചർച്ച ചെയ്യാതെയും അംഗീകാരം വാങ്ങാതെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ജോലി വിഭജന ഉത്തരവ് ഗാർഗ് പുറപ്പെടുവിച്ചെന്നാണ് ആരോപണം. [&Read More

Main story

മോഹൻലാൽ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,21,000 രൂപ. വിവരാവകാശ രേഖകളിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളത്തിന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ [&Read More