06/03/2026
[fontresizer_tawhidurrahmandear_widget]

‘ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഡിമോണ ആണവ കേന്ദ്രം തകർക്കും’; യുഎസിനും ഇസ്രായേലിനും ഇറാന്റെ ഭീഷണി

 ‘ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഡിമോണ ആണവ കേന്ദ്രം തകർക്കും’; യുഎസിനും ഇസ്രായേലിനും ഇറാന്റെ ഭീഷണി

തെഹ്‌റാൻ/വാഷിങ്‌ൺ: ഇറാനിൽ ഭരണമാറ്റത്തിനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നതെങ്കിൽ ഇസ്രയേലിന്റെ ഡിമോണ ആണവ നിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ ആണ് ഇന്നലെ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം നടത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് മേഖലയെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ ഭീഷണി പുറത്തുവരുന്നത്.

ഇറാന്റെ മിസൈൽ പദ്ധതികൾ തകർക്കാനും ആണവായുധ നിർമ്മാണം തടയാനുമാണ് ആക്രമണമെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുമ്പോൾ, ഇറാന്റെ ആകാശപരിധിയിൽ ഉടൻ പൂർണ്ണാധിപത്യം സ്ഥാപിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സൈനിക നീക്കത്തിലൂടെ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയുടെ സുരക്ഷ ഉറപ്പാക്കാനാണ് യുഎസ് നീക്കം.

നിലവിൽ ഇറാനിലെ സിവിലിയൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ പത്തുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദശലക്ഷക്കണക്കിന് ഇസ്രയേലികളെ ബോംബ് ഷെൽട്ടറുകളിലേക്ക് എത്തിച്ചു. ഇറാന്റെ സുരക്ഷാ സേനയ്‌ക്കെതിരെ പോരാടാൻ കുർദിഷ് വിഭാഗങ്ങളെ അമേരിക്ക ആയുധമണിയിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉയരുന്നുണ്ടെങ്കിലും അമേരിക്ക ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, യുദ്ധാനന്തര ഇറാനിൽ അമേരിക്കയുടെ പങ്ക് എന്തായിരിക്കണം എന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Also read: