28/03/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

 കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ചന്നപട്ടണ പുട്ടപ്പനതൊടിക്ക് സമീപം ഇന്ന്‌ പുലർച്ചെ 4.10-ഓടെയായിരുന്നു ദാരുണമായ അപകടം.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ റഫീസ് (45), റഷീദ് (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട പി.കെ ട്രാവൽസിൻ്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് റോഡരികിലെ റെയിലിങ്ങിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

പെരുന്നാൾ, ഉഗാദി അവധികൾക്ക് ശേഷം ജോലിസ്ഥലങ്ങളിലേക്കും മറ്റും മടങ്ങുകയായിരുന്നവരാണ് യാത്രക്കാരിലേറെയും. അപകടസമയത്ത് രണ്ട് ജീവനക്കാരടക്കം 38 പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റ് യാത്രക്കാരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൃതദേഹങ്ങൾ നിലവിൽ ചന്നപട്ടണ പബ്ലിക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്നപട്ടണ ട്രാഫിക് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Also read: