27/03/2026
[fontresizer_tawhidurrahmandear_widget]

’ഇറാന്‍ 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്‍റുകൾ ആക്രമിക്കുന്നത് വീണ്ടും നിർത്തിവെച്ചെന്ന് ട്രംപ്

 ’ഇറാന്‍ 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്‍റുകൾ ആക്രമിക്കുന്നത് വീണ്ടും നിർത്തിവെച്ചെന്ന് ട്രംപ്

വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല.

ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. അമേരിക്ക മുന്നോട്ടുവെച്ച 15 പോയിന്റ് സമാധാന പദ്ധതിയോട് തെഹ്‌റാൻ ഔദ്യോഗികമായി പ്രതികരിച്ചു കഴിഞ്ഞു. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയമപരമായ അവകാശം വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, യുഎസ് നിർദ്ദേശം ഏകപക്ഷീയമാണെന്ന് കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുദ്ധം മിഡിൽ ഈസ്റ്റിലെ ജനജീവിതത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില 40 ശതമാനത്തോളം വർധിക്കുകയും ഭക്ഷ്യോൽപ്പാദനത്തിന് ആവശ്യമായ വളങ്ങളുടെ വില കുതിച്ചുയരുകയും ചെയ്തു. ഹോർമുസ് കടലിടുക്ക് വഴി 10 എണ്ണ ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത് ശുഭസൂചനയാണെന്ന് ട്രംപ് നിരീക്ഷിച്ചു.

അതേസമയം, നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക തയ്യാറെടുപ്പുകളിൽ നിന്ന് അമേരിക്ക പിന്നോട്ട് പോയിട്ടില്ല. ഡ്രോൺ സ്പീഡ് ബോട്ടുകൾ പട്രോളിങ്ങിനായി വിന്യസിച്ചതിന് പിന്നാലെ, പതിനായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ പെന്റഗൺ ആലോചിക്കുന്നുണ്ട്. പാകിസ്ഥാൻ മധ്യസ്ഥനായി നിൽക്കുന്ന ചർച്ചകളിൽ തുർക്കിയും ഈജിപ്തും പിന്തുണ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകൾ യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണയകമാകും.

Also read: