11/04/2026
[fontresizer_tawhidurrahmandear_widget]

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു

 ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30-ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലുള്ള ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് മുൻവശത്തായിരുന്നു അപകടം.

അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ നന്ദന, ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണി എന്ന യുവാവിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറി അലക്ഷ്യമായി പെട്ടെന്ന് വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ പിന്നാലെ വന്ന കാർ ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ നന്ദനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയെ (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൻട്രൽ ജിഎസ്ടി ഓഫീസ് ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പിഎച്ച്സി നഴ്സ് സാന്റ്റിയുടെയും മകളാണ് നന്ദന. സഹോദരി: നിവേദ്യ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also read: