24/04/2026
[fontresizer_tawhidurrahmandear_widget]

മോദിക്കെതിരായ പരാതിയിൽ തെര. കമ്മീഷന് മൗനം; ഖാർഗെയ്ക്കെതിരായ പരാതിയിൽ ഉടൻ മറുപടി നൽകാൻ നോട്ടീസ്

 മോദിക്കെതിരായ പരാതിയിൽ തെര. കമ്മീഷന് മൗനം; ഖാർഗെയ്ക്കെതിരായ പരാതിയിൽ ഉടൻ മറുപടി നൽകാൻ നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ചു എന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പരാതിയിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. ഖാർഗെയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം കമ്മീഷനെ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൂരദർശനിലൂടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് കാട്ടി നൽകിയ പരാതിയിൽ കമ്മീഷൻ മൗനം തുടരുകയാണ്. അധികാരത്തിലിരിക്കുന്നവർ ഔദ്യോഗിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന പെരുമാറ്റച്ചട്ടത്തിലെ നാലാം വകുപ്പിന്റെ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരാതി നൽകിയിട്ട് മൂന്ന് ദിവസം പിന്നിട്ടു. എന്നാൽ ഇതിൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് എഐഎഡിഎംകെയെ വിമർശിക്കുന്നതിനിടെ ഖാർഗെ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഖാർഗെയ്ക്കെതിരെ പരാതി നൽകാൻ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരടങ്ങിയ സംഘമാണ് കമ്മീഷനെ സമീപിച്ചത്. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പരാതികളിൽ കമ്മീഷൻ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുകയാണ്.

Also read: