30/04/2026
[fontresizer_tawhidurrahmandear_widget]

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ കോടി

 ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ കോടി

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 2.08 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമായ വൻ തുകയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിരോധത്തിനായി വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വെളിപ്പെടുത്തൽ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. യുദ്ധത്തിന്റെ കനത്ത സാമ്പത്തിക ഭാരം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാമ്പത്തിക നഷ്ടത്തിന് പുറമെ, ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷങ്ങളിൽ 13 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമാവുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സൈനികരെ യുഎസ് ഇപ്പോഴും മേഖലയിൽ നിലനിർത്തുന്നുണ്ട്.

Also read: